കോണ്‍ജറിംഗ് സീരീസിലെ ഏറ്റവും പുതിയ ചിത്രം അനബെല്ല ക്രിയേഷന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രക്തം മരവിപ്പിക്കുന്ന ഭീകരരംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ഇതിനു മുമ്പിറങ്ങിയ കോണ്‍ജറിംഗ്-2 കേരളത്തിലും വിജയമായിരുന്നു. ആ ചിത്രം സംവിധാനം ചെയ്ത ജയിംസ് വാന്‍ ഇത്തവണ നിര്‍മാതാവിന്റെ റോളിലേക്ക് മാറിയിരിക്കുകയാണ്.
കണ്‍ജറിംഗ് 2 കേരളത്തില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് കോണ്‍ജറിംഗ്-2. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രം നേടിയത്. കോണ്‍ജറിംഗ് ചിത്രങ്ങളിലെ പൈശാചിക പാവയായ അനബെല്ല തന്നെയാണ് ഈ സിനിമയിലും ഭീകരത വിതയ്ക്കുന്നത്.കോണ്‍ജറിംഗിനു പിന്നാലെ പുറത്തിറങ്ങിയ ലൈറ്റ്‌സ് ഔട്ടും കേരളത്തില്‍ നിന്നും മികച്ച നേട്ടം കൊയ്തു. ലൈറ്റ്‌സ് ഔട്ടിന്റെ നിര്‍മാതാവ് ജയിംസ് വാനായിരുന്നു. സംവിധായകന്‍ ഡേവിഡ് എഫ് സാനബര്‍ഗും. ഇതേ ടീം തന്നെയാണ് പുതിയ ചിത്രത്തിനു പിന്നിലും.
ഒരു പാവ നിര്‍മാതാവിന്റേയും ഭാര്യയുടേയും മകള്‍ ചെറുപ്പത്തില്‍ മരിച്ചുപോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരു കന്യാസ്ത്രിയേയും കുറച്ച് അനാഥ പെണ്‍കുട്ടികളേയും ആ വീട്ടില്‍ താമസിപ്പിക്കുകയാണ്. അതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുകയാണ്.
ഓഗസ്റ്റ് 11ന് അനബെല്ല ക്രിയേഷന്‍സ് തിയറ്ററിലെത്തും. അനബെല്ലയുടെ ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയ ഗാരി ഡോബര്‍മാന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഭീതി നിറഞ്ഞു നില്‍ക്കുന്ന ട്രെയിലറിന് മികച്ച് സ്വീകാര്യതയാണ് ലഭിക്കുന്നത്. കണ്‍ജറിംഗ് നേടി വിജയത്തിന് പിന്നാലെ കണ്‍ജറിംഗിന്റെ രണ്ടാം ഭാഗം എന്ന നിലയിലായിരുന്നു അനബെല്ലയുടെ ഒന്നാം ഭാഗം ഇറങ്ങിയത്. ഇരു ചിത്രങ്ങളിലും പ്രേതമായി എത്തിയത് പാവയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കണ്‍ജറിംഗ് 2 ഇറങ്ങിയത്. കണ്‍ജറിംഗ് സീരീസിലെ നാലാം ചിത്രമാണ് അനബെല്ല ക്രിയേഷന്‍സ്.