ഭാവിയിൽ എന്താകണം എന്ന ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നില്ല. എല്ലാവരും പറയുന്ന കൂട്ടത്തില്‍ എന്തെങ്കിലും പറയുമെന്ന് മാത്രം. ആര്‍ട്ട് റിലേറ്റഡ് കാര്യങ്ങള്‍ ഇഷ്ടമായതുകൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യണം എന്നായി പിന്നീട്.
അഹമ്മദാബാദില്‍ പോയി ആനിമേഷന്‍ പഠിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. എനിക്ക് പറ്റിയതല്ലെന്ന് പിന്നീട് മനസിലായി. അതുകഴിഞ്ഞ് ഫാഷന്‍ ഡിസൈന്‍ ചെയ്യാമെന്നായി.
അപ്പോഴൊക്കെ വീട്ടില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തേക്ക് ചാടണം എന്നതായിരുന്നു ആഗ്രഹം. കേരളത്തിന് പുറത്തേക്ക് പോകാന്‍ വേണ്ടിയാണ് ഈ കോഴ്സ് നോക്കിയത്. എന്നാല്‍ അപ്പന് കൗണ്ടര്‍ ചെയ്തു. കേരളത്തിലുള്ള എന്തെങ്കിലും പഠിക്കൂ എന്നായി.
അങ്ങനെ എറണാകുളത്തെ സെന്റ് തെരേസാസ് കോളജില്‍ എത്തി. അത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായി മാറി. ഡിഗ്രി പഠനം കഴിഞ്ഞു ബംഗളൂരുവില്‍ ജോലി ചെയ്തു. രണ്ടുവര്‍ഷം വേണ്ടി വന്നു അതിന് അപ്പനെയും അമ്മയെയും കണ്‍വിന്‍സ് ചെയ്യാന്‍. ഒരു വര്‍ഷം അവിടെ ജോലി ചെയ്തു.
– അന്ന ബെന്‍