ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ന്ന​ദാ​ന മ​ണ്ഡ​പം വ​ഴി അ​ന്ന​മേ​കി​യ​ത് 14.19 ല​ക്ഷം പേ​ർ​ക്ക്;  24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ നാ​നൂ​റോ​ളം പേ​രാണ് സേ​വ​ന​ത്തി​നു​ണ്ടായിരുന്നത്

ശ​ബ​രി​മ​ല: ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​മ്പ​യി​ലെ​യും സ​ന്നി​ധാ​ന​ത്തെ​യും അ​ന്ന​ദാ​ന മ​ണ്ഡ​പം വ​ഴി 41 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്ന​മേ​കി​യ​ത് 14.19 ല​ക്ഷം പേ​ർ​ക്ക്. പ​മ്പ​യി​ലെ അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ 5,08,149 പേ​രും സ​ന്നി​ധാ​ന​ത്ത് 9,11,238 പേ​രും ഭ​ക്ഷ​ണം ക​ഴി​ച്ചു. സ​ന്നി​ധാ​ന​ത്തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ നാ​നൂ​റോ​ളം പേ​രാ​ണ് നാ​ലു ഷി​ഫ്റ്റു​ക​ളി​ലാ​യി സേ​വ​ന​ത്തി​നു​ള്ള​ത്.

രാ​വി​ലെ ആ​റു മു​ത​ൽ 10.30 വ​രെ​യാ​ണ് പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണം. ഉ​പ്പു​മാ​വും ക​ട​ല​ക്ക​റി​യും ചു​ക്കു​കാ​പ്പി​യു​മാ​ണ് ന​ൽ​കു​ക. 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ഊ​ണ് ന​ൽ​കും. ചോ​റി​നൊ​പ്പം സാ​മ്പാ​ർ, തോ​ര​ൻ, അ​വി​യ​ൽ, അ​ച്ചാ​ർ, ര​സം എ​ന്നി​വ​യു​ണ്ട്. നാ​ലു​മ​ണി മു​ത​ൽ ഏ​ഴു​വ​രെ മ​ണ്ഡ​പം വൃ​ത്തി​യാ​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് ഏ​ഴു​മു​ത​ൽ അ​ത്താ​ഴം ന​ൽ​കും.

ക​ഞ്ഞി​യും ചെ​റു​പ​യ​റും അ​ച്ചാ​റു​മാ​ണ് ന​ൽ​കു​ക. ഇ​ത് രാ​ത്രി 11.15 വ​രെ നീ​ളും. രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ചെ 5.15 വ​രെ ഉ​പ്പു​മാ​വും ഉ​ള്ളി​ക്ക​റി​യും ചു​ക്കു​കാ​പ്പി​യും ല​ഭി​ക്കും. സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ജി. ​സു​ജാ​ത​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്റ് ഓ​ഫീ​സ​ർ സ​ത്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ന്നി​ധാ​ന​ത്തെ പ്ര​വ​ർ​ത്ത​നം.

പ​മ്പ​യി​ൽ 75 പേ​രാ​ണ് ജോ​ലി​യി​ലു​ള്ള​ത്. രാ​വി​ലെ ആ​റു മു​ത​ൽ 10.30 വ​രെ ഉ​പ്പു​മാ​വും ക​ട​ല​ക്ക​റി​യും ചു​ക്കു​കാ​പ്പി​യു​മാ​ണ് ന​ൽ​കു​ക. 11 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ ഊ​ണ് ന​ൽ​കും. ചോ​റി​നൊ​പ്പം സാ​മ്പാ​ർ, തോ​ര​ൻ, അ​വി​യ​ൽ, അ​ച്ചാ​ർ, ര​സം എ​ന്നി​വ​യു​ണ്ട്. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 12 വ​രെ പൊ​ങ്ക​ൽ ന​ൽ​കും. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ദി​ലീ​പ് കു​മാ​ർ, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ സൈ​നു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​മ്പ​യി​ലെ പ്ര​വ​ർ​ത്ത​നം.

Related posts