ചെന്നൈ: ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിൽ എൻഡിഎ സ്ഥാനാര്‍ഥിയുമായ കെ. അണ്ണാമലൈക്കെതിരേ വീണ്ടും പോലീസ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനു കടലൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
കടലൂരിൽ ഏപ്രിൽ 19ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു അണ്ണാമലൈയുടെ പോസ്റ്റ്. കൊല്ലപ്പെട്ട സ്ത്രീയെ ഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അണ്ണാമലൈ സമൂഹ മാധ്യമങ്ങളിൽ എഴുതിയത്.
എന്നാൽ ഈ കൊലപാതകം വ്യക്തിവിരോധം മൂലമുള്ളതാണെന്നു പോലീസ് പറയുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ അണ്ണാമലൈക്കെതിരേ പരാതി നൽകിയിരുന്നു.