കറുകച്ചാൽ: കഴിഞ്ഞ 50 വർഷമായി ചന്പക്കര സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്തു നല്കിയ പാചകത്തൊഴിലാളി അന്നമ്മ സ്കൂളിന്റെ പടിയിറങ്ങി.
മാന്തുരുത്തി കടുപ്പിൽ അന്നമ്മ ഉലഹന്നാൻ 90-ാം വയസിലാണ് ജോലിയിൽനിന്നും വിരമിച്ചത്.
ഇത്രയും നാൾ ഭക്ഷണം പാചകം ചെയ്തു നല്കിയ അന്നമ്മയ്ക്കു വിരമിക്കൽ ദിവസം വിദ്യാർഥികൾ ചേർന്നു ചോറ് വിളന്പി നൽകിയാണ് യാത്രയാക്കിയത്.
മൂന്ന് തലമുറയിലെ വിദ്യാർഥികൾക്ക് ഉപ്പുമാവ്, കഞ്ഞി-പയർ, ചോറും കറികളുമാണ് അന്നമ്മ പാചകം ചെയ്തു നല്കിയത്.
യാത്രയപ്പ് സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാപ്പറന്പിൽ, ചങ്ങനാശേരി എസ്ബി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ, ഹെഡ്മാസ്റ്റർ മനോജ് ജോസഫ്, പിടിഎ പ്രസിഡന്റ് ബി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.