അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല ബ​ലാ​ത്സം​ഗ​ക്കേ​സ്: എ​ഫ്ഐ​ആ​ർ ചോ​ർ​ന്ന​തി​ൽ പോ​ലീ​സി​നെ പ​ഴി​ച്ച് കോ​ട​തി

ചെ​ന്നൈ: അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഇ​ന്നും വാ​ദം തു​ട​രും. ചെ​ന്നൈ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളാ​ണു ക​ഴി​ഞ്ഞ ദി​വ​സം വേ​ദം കേ​ൾ​ക്ക​വെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ന്ന​യി​ച്ച​ത്. കേ​സി​ന്‍റെ എ​ഫ്ഐ​ആ​ർ ചോ​ർ​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നാ​ണെ​ന്നു കോ​ട​തി വി​മ​ർ​ശി​ച്ചു.

പെ​ൺ​കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന മ​നോ​വി​ഷ​മ​ത്തി​നു സ​ർ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി. പോ​ലീ​സി​ന് കാ​ന്പ​സി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യെ​ന്നും അ​തേ​സ​മ​യം പ്ര​തി​ക്കു പൂ​ർ​ണ​സ്വാ​ത​ന്ത്യം ന​ൽ​കി​യെ​ന്നും രൂ​ക്ഷ​ഭാ​ഷ​യി​ൽ കോ​ട​തി പ്ര​തി​ക​രി​ച്ചു. കാ​മ്പ​സി​ൽ ദു​ര​നു​ഭ​വം നേ​രി​ട്ട പെ​ൺ​കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​മാ​യി പ്ര​തി കാ​മ്പ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്നു​വെ​ന്നും എ​ന്തൊ​ക്കെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ർ​ക്ക​റി​യാ​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. പു​രു​ഷ​സു​ഹൃ​ത്തി​നൊ​പ്പം സ​മ​യം ചെ​ല​വി​ടു​ന്ന​ത് അ​വ​ളു​ടെ അ​വ​കാ​ശ​മാ​ണ്. ആ​ൺ​കു​ട്ടി​ക​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം പോ​ക​രു​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പ​റ​യാ​നാ​കി​ല്ല. വാ​ദം കേ​ൾ​ക്ക​ലി​നി​ടെ സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് അ​സം​ബ​ന്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ചെ​ന്നൈ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. നാ​ലാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക്കൊ​പ്പം പ​ള്ളി​യി​ല്‍ പാ​തി​രാ കു​ര്‍​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി​നി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം വി​ദ്യാ​ര്‍​ഥി​നി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ജ്ഞാ​ന​ശേ​ഖ​ര​ൻ(37) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. എ​ന്നാ​ൽ ആ​രോ​പ​ണം ഡി​എം​കെ ത​ള്ളി.

Related posts

Leave a Comment