തിരുവനന്തപുരം: പാറശാലയില്‍ യുവതിയെ ഭര്‍ത്താവിന്റെ അച്ഛന് മര്‍ദിച്ചെന്ന് പരാതി. പരശുവയ്ക്കല്‍ സ്വദേശി സ്റ്റീഫന്റെ ഭാര്യ പ്രേമലതയാണ് ഭര്‍ത്താവിന്റെ അച്ഛന് രാമചന്ദ്രനെതിരേ പരാതി നല്‍കിയിരിക്കുന്നത്.
വീട്ടില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് രാമചന്ദ്രൻ മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രേമലതയെ മര്‍ദിക്കുന്നത് കണ്ട മകന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ പ്രേമലത പോലീസില്‍ പരാതി നല്‍കുകയായിരുന്നു.