കഥാപാത്രത്തെ പ്രീതിപ്പെടുത്താൻ കൂട്ടുകാരിയുടെ ജീവനെടുത്ത പെൺകുട്ടിക്ക് ഒടുവിൽ മനംമാറ്റം. അമേരിക്കലെ വിസ്കോൺസിൻ സംസ്ഥാനത്തെ ജയിൽ സെല്ലിൽനിന്ന് അവൾ പുറത്തേക്ക്.
25 വർഷം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അവൾക്കിനി പുറത്തിറങ്ങി സാധാരണ ജീവിതം നയിക്കാം. കൊടുംക്രൂരമായൊരു കൊലപാതകം നടത്തി ഏഴു വർഷത്തിനു ശേഷമാണ് പെൺകുട്ടി മോചിതയാകുന്നത്.
പേറ്റൻ ല്യൂട്ടൻ എന്ന സഹപാഠിയെ ആണ് അനീസ കൊലപ്പെടുത്തിയത്. അടുക്കളയിൽനിന്നെടുത്ത കത്തി ഉപയോഗിച്ച് അവൾ 19തവണ സഹപാഠിയെ കുത്തി.
നന്നേ ചെറിയ പ്രായത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട അനീസയെ വിന്നെബാഗോ മാനിസാകാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ശിക്ഷയുടെ ഭാഗമായി പ്രവേശിച്ചിരുന്നു.
മനംമാറ്റം
താനിനി ഒരിക്കലും ആയുധമെടുക്കില്ലെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും വൊക്കേഷ കൗണ്ടി സർക്യൂട്ട് ജഡ്ജി മൈക്കൽ ബൊറന് അനീസ ഉറപ്പുകൊടുത്തു.
എന്റെ പ്രവൃത്തികളെ ഞാൻ വെറുക്കുന്നു. സോപാധികമായ മോചനം ഞാൻ ആവശ്യപ്പെടുകയാണ് -അനീസ കോടതിയിൽ പറഞ്ഞു.
2014 മേയ് മാസത്തിലാണ് അനീസ ല്യൂട്ടനെ കൊലപ്പെടുത്തുന്നത്. അന്ന് അനീസയുടെ പ്രായം വെറും 15. ല്യൂട്ടന്റെ പ്രായം 12.
വില്ലൻ സ്പ്ലെൻഡർമാൻ
സ്പ്ലെൻഡർമാൻ എന്ന് അറിയപ്പെടുന്ന സാങ്കൽപ്പിക ഗുണ്ട രാക്ഷസനെക്കുറിച്ചുള്ള ആസക്തിയിൽനിന്നാണ് അനീസ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്.
ല്യൂട്ടനെ ആക്രമിച്ചാൽ സ്പ്ലെൻഡർമാൻ തന്റെ കുടുംബത്തെ കൊല്ലപ്പെടുന്നതിൽനിന്നു സംരക്ഷിക്കുമെന്നും അവന്റെ സേവകരായി മാറുമെന്നും അനീസ ധരിച്ചുവച്ചിരുന്നു.
ല്യൂട്ടനെ കൊലപ്പെടുത്തിയ കേസ് കോടതിയിൽ വന്നപ്പോൾ അനീസ ശരിയായ ബോധ്യത്തിലല്ല, കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും അവളുടെ മനോനില ശരിയല്ലെന്നും കോടതി കണ്ടെത്തി.
ഇതോടെയാണ് അനീസയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുന്നത്. ചികിത്സയിൽ മാനസികരോഗം പൂർണമായി മാറിയാൽ അനീസയ്ക്കു മോചനത്തിനുവേണ്ടി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം, തങ്ങളുടെ മകളെ 19 തവണ കുത്തി കൊലപ്പെടുത്തിയ ഒരു ആക്രമണകാരിയെ മോചിപ്പിക്കുന്നതു സമൂഹത്തെയും ഞങ്ങളുടെ കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നതായി ല്യൂട്ടന്റെ ബന്ധുക്കൾ പറയുന്നു.