ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു എന്റെ മുടിയുടെ കരുത്ത്. അന്ന് സമൃദ്ധമായി മുടി ഉണ്ടായിരുന്നു.
സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരുദിവസം മുടിയിൽ കാച്ചെണ്ണ പുരട്ടും. പിന്നെ കാച്ചെണ്ണ തൊട്ട് മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും.
ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്താണു മുടി കഴുകുന്നത്. ഷാന്പു ഉപയോഗിക്കില്ല. കോളജ് പഠനകാലത്ത് കുറേ സൗന്ദര്യക്കൂട്ടുകളുണ്ടായിരുന്നു.
അന്ന് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അതു പോലെ അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു.
ഇന്നും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് ഇന്നും ഇഷ്ടം. -ആനി