അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്തത്. എനിക്ക് 13 വയസുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയുമൊത്തുള്ള ഓർമകൾ അയവിറക്കി ആനി.
അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം.
പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം.
എന്റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്. ഞാൻ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെതന്നെ ആയിരിക്കും. സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്റെ (ഷാജി കൈലാസ്) അമ്മയെ കിട്ടിയതുകൊണ്ടാണ്.
എനിക്കെന്റെ അമ്മ എങ്ങനെയാണ് അതുപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മയും. എന്റെ മൂന്നുപിള്ളേരുടെ പ്രസവം അടക്കം എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ അമ്മയാണെന്ന് ആനി പറഞ്ഞു.