ആത്മഹത്യാപ്രേരണ, മാനസിക പീഡനം! വിദ്യാര്‍ഥിനിയായ നവവധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃപിതാവും അറസ്റ്റില്‍

anmariya

ചെമ്പേരി: വിദ്യാര്‍ഥിനിയായ നവവധുവിന്റെ മരണവുമായി ബന്ധപ്പെട്ട്  ഭര്‍തൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുവാലൂരിലെ പുത്തന്‍പുരയ്ക്കല്‍ ഷൈജുവിന്‍റെ മകള്‍ ആന്‍ മരിയ (18) മരിച്ച സംഭവത്തില്‍ ഭര്‍തൃപിതാവ് ശ്രീകണ്ഠപുരം ടൗണിലെ ഓട്ടോ െ്രെഡവര്‍  പൂപ്പറന്പിലെ പള്ളിയാന്‍ ആന്‍റണി (53)യേയാണ്  ഇന്നലെ രാവിലെ തളിപ്പറന്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.

ആന്‍ മരിയയുടെ ഭര്‍ത്താവ്  തോമസ് ആന്‍റണി എന്ന സോബിന്‍  (27), മാതാവ് മേരി (52) എന്നിവരെ തളിപ്പറന്പ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.   ആത്മഹത്യാപ്രേരണ, ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിലുള്ള മാനസിക പീഡനം എന്നിവയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഭര്‍തൃവീട്ടില്‍ വച്ച്  വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ നാലിനാണ് ആന്‍ മരിയ മരിച്ചത്.

Related posts