വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാത്ത് ഖൂൻ മാഫ്. ചിത്രത്തില്‍ എനിക്കൊപ്പമുള്ള ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നു. ഞാന്‍ ഹീറോ ആയിരുന്നുവെങ്കില്‍ പ്രിയങ്ക ചോപ്രയ്ക്ക് ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു എന്ന് അന്നു കപൂർ.
ഹീറോയെ ഉമ്മ വയ്ക്കാന്‍ നായികയ്ക്ക് ഒരു എതിര്‍പ്പുമുണ്ടാകില്ല. പക്ഷെ ഇത് ഞാനല്ലേ, സൗന്ദര്യവുമില്ല. അതുകൊണ്ട് പ്രശ്നമായി. പ്രിയങ്കയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല. അവള്‍ക്ക് നാണമാണെന്ന് വിശാല്‍ ഭരദ്വാജ് എന്നോട് പറഞ്ഞു.
അവര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എന്തിന് ആ രംഗം ഒഴിവാക്കണം, അത് പ്രധാനപ്പെട്ട രംഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സെറ്റില്‍ തമാശ കളിക്കാന്‍ താത്പര്യപ്പെടുന്ന ആളല്ല. അതിനാല്‍ ആ രംഗം പറഞ്ഞത് പോലെ ചെയ്തു. പിന്നീട് സോളോ ഷോട്ടുകള്‍ വന്നപ്പോള്‍ അസിസ്റ്റന്റുകള്‍ പോലും എനിക്ക് കൈയടിച്ചു എന്ന് അന്നു കപുര്‍ പറഞ്ഞു.