പയ്യന്നൂര്‍: സഹപാഠിയായ കാമുകിയുടെ കാലുമാറ്റത്തില്‍ മനംനൊന്ത കോളജ് വിദ്യാര്‍ഥിയായ കാമുകന് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു പയ്യന്നൂരിനടുത്ത പ്രദേശത്തെ ഇരുപതുകാരനായ കാമുകന് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ട കാമുകന് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയിലുമായി.
കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയോടുള്ള അടുപ്പമാണ് പ്രണയമായി വഴിമാറി ഒഴുകിയത്. പ്രശ്നം സീരിയസാകുന്നതറിഞ്ഞ കാമുകി മെല്ലെ പിന്തിരിയാന് തുടങ്ങി.
ഒടുവില്‍ കാമുകിയുമായി വഴക്കിട്ട കാമുകന് കൈഞരവ് മുറിച്ച് ആത്മഹത്യക്കൊരുങ്ങുകയായിരുന്നു.