നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. സിനിമയില്‍ തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി. തന്നെ ഒതുക്കി. എന്നാണ് അനൂപ് പറഞ്ഞിരിക്കുന്നത്. മിമിക്രിക്കെതിരെ സംസാരിച്ചതിനാണ് ദിലീപ് ഇത്തരത്തില്‍ തന്നെ ശിക്ഷിച്ചതെന്നും അനൂപ് പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിലാണ് അനൂപ് മൊഴി നല്‍കിയത്. തനിക്ക് ഓഫര്‍ ലഭിച്ച 47 സിനിമകളില്‍ ദിലീപിന്റെ ഇടപെടല്‍ നടക്കുകയും പിന്നീട് ആ അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്‌തെന്നും അനൂപ് വെളിപ്പെടുത്തി. ദിലീപിനെ അനുകൂലിച്ച് സിനിമാരംഗത്തു നിന്നുള്ളവര്‍ കൂടുതലായി വന്നു തുടങ്ങിയപ്പോഴാണ് അനൂപിന്റെ ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍.
അവസരങ്ങള്‍ ഇല്ലാതാക്കി സിനിമയില്‍ എന്നെ ഒതുക്കിയത് ദിലീപ്! റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി
