ചേര്‍ത്തല: ഒരു സര്‍ക്കാര്‍ എങ്ങനെ ആകാന്‍ പാടില്ല എന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാരെന്ന് അനൂപ് ജേക്കബ് . കേരളാകോണ്‍ഗ്രസ് -ജേക്കബ് ആലപ്പുഴ ജില്ലാ സമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യ മായ ചര്‍ച്ചനടത്താതെ കൊണ്ടുവന്ന ജിഎസ് ടി ചെറുകിട കച്ചവട മേഖലയെ തകര്‍ത്തു.
ചുഴലിക്കാറ്റില്‍ എത്രപേര്‍ അകപ്പെട്ടെന്ന് സര്‍ക്കാരിനു പോലും അറിയില്ല. പ്രകൃതി ദുരന്തം നേരിട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ പോലും കൊടുക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം മട്ട അരി 22 ശതമാനമാണ് വില വര്‍ധിച്ചതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
ചേര്‍ത്തല വുഡ് ലാന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് കോശി തുണ്ടുപറന്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് മുഖ്യപ്രസംഗം നടത്തി. കേരളാ കോണ്‍ ഗ്രസ് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ബാബു വലിയവീടൻ, തോമസ് ചുള്ളിയ്ക്കല്‍, ബിജു മറ്റപ്പള്ളി, ബി.ഷാജി, എബ്രഹാം കുഞ്ഞപ്പച്ചന്‍, ജോണ്‍സ് മാത്യു, എ.വി.രഘുനാഥ്, ലിയോ തരകൻ, വിജയകുമാര്‍ വാലയില്‍, കെ.വി.രാജന് എന്നിവര്‍ പ്രസംഗിച്ചു.