ഒരു സംഘടനയ്ക്ക് ഒരാളെ വിലക്കാം. പക്ഷേ, ആ വിലക്ക് ജോലി ചെയ്യാനുള്ള അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധിക്കേണ്ട കാര്യമാണ്.
ഒരു നിയമാവലിയും പ്രൊവിഷനും ഉണ്ട് എങ്കില്‍ ഒരു സംഘടനയ്ക്ക് ഒരാളെ വിലക്കാം. എന്നാല്‍ ആ വിലക്ക് ഏര്‍പ്പെടുമോ എന്നത് ജനാധിപത്യത്തില്‍ നമ്മള് ചോദിക്കേണ്ട കാര്യമാണ്.
ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയിലുണ്ട്. അതു നമ്മുടെ അവകാശമാണ്. ആ അവകാശത്തില്പ്പെടുന്നതാണ് ജോലി ചെയ്യാനുള്ള അവകാശം.
വിലക്കിയാലും ഇങ്ങനൊരു അവകാശമുള്ളപ്പോള്‍ അതു സാധ്യമാകുമോ എന്നതു ചിന്തിക്കേണ്ടതാണ്. -അനൂപ് മേനോന്