ഓണം ബംബര്‍ നറുക്കെടുപ്പ് നടത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. പലരും ഇതിനോടകം തന്നെ ലോട്ടറി എടുത്തു കഴിഞ്ഞു.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയറിട്ടും അല്ലാതെയും ടിക്കറ്റ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ നമ്മളാരും മറന്നിട്ടില്ല.
ഇപ്പോഴിതാ ഓണം ബംബര്‍ അടിക്കുന്ന ഭാഗ്യശാലിക്ക് മുന്നറിയിപ്പു കൊടുത്തിരിക്കുകയാണ് അനൂപ്. ആര്‍ക്ക് ലോട്ടറി അറിച്ചാലും ആരെയും അറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഒരു വര്‍ഷത്തേക്ക് ആ പണം ഉപയോഗിക്കരുതെന്നും അനൂപ് പറഞ്ഞു.
ഇത്തവണ താന്‍ നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നും തിരുവനന്തപുരത്തിന് പുറമേ മറ്റ് മൂന്നു ജില്ലകളില്‍ നിന്നും ടിക്കറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്.
കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഭാഗ്യക്കുറി വകുപ്പ് നാലു ഘട്ടങ്ങളിലായി ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് അച്ചടിച്ചത്.