നടന് അനൂപ് മേനോന്റെ ശ്രീകൃഷ്ണജയന്തി ആശംസകള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു. ശ്രീകൃഷ്ണന് നബി തിരുമേനിയുടെയും യേശുദേവന്റെയും പിറന്നാള്‍ ആശംസകള്‍ എന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മതങ്ങളുടെ പേരില്‍ തമ്മില്‍തല്ലുന്നവരെ പരിഹസിക്കുന്നതാണ് അനൂപിന്റെ പോസ്റ്റ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. മലയാളത്തിലെ മിക്ക താരങ്ങളും ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ശ്രീകൃഷ്ണജയന്തിക്ക് അനൂപ് മേനോന്റെ മതേതരത്വം നിറഞ്ഞു തുളുമ്പുന്ന ആശംസകള്‍!
