
സിനിമ നടന്റെയും സംവിധായകന്റെയും മാത്രമല്ലെന്ന് അനൂപ് സത്യന്. ഒരു അഭിമുഖത്തിനിടെയാണ് അനൂപ് മനസ് തുറന്നത്. നടന്റെയും സംവിധായകന്റെയും മാത്രമല്ല സിനിമ. അതില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും കൂടിയാണ് സിനിമ.
നമ്മള് നേതൃത്വം കൊടുക്കുന്നുവെന്നേ ഉള്ളു. ഒറ്റയ്ക്ക് ആര്‍ക്കും സിനിമ ചെയ്യാനാവില്ല. ടീം വര്‍ക്കാണ് സിനിമയുടെ വിജയം. ഒരാള്‍ മാറിയാല്‍ സിനിമ വേറെ ഒന്നാകും. അനൂപ് വ്യക്തമാക്കി.
സത്യന് അന്തിക്കാടിന്റെ മകനായ അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും സിനിമയിലേക്ക് മടങ്ങിയെത്തിയ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
കല്യാണി പ്രിയദര്ശന് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.