നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പീഡനത്തിനു പുറമെ മറ്റൊരു കേസ് കൂടി എടുക്കാന്‍ സാധ്യത.
പീഡനക്കേസില്‍ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ കേസെടുത്തേക്കുമെന്നാണ് സൂചന.
പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
നടിയുടെ പീഡന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ഇന്നലെ കേസെടുത്തിരുന്നു.
വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം.
പിന്നാലെ ഫെയ്സ്ബുക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ച വിജയ് ബാബു, പരാതിയില്‍ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു.
നടിയുടെ പേരും വെളിപ്പെടുത്തി. വരാന്‍ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു പറഞ്ഞു.