മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു തികയാറായെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കുറവൊന്നുമില്ല. ഇപ്പേഴുണ്ടായ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് ജയയുടെ സഹോദരിപുത്രന്‍ ദീപക് ആണ്. എടപ്പാടി പളനിസ്വാമിയെ ടിടിവി ദിനകരന്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചെന്നാണ് വെളിപ്പെടുത്തല്‍.
ധാവസ്ഥയിലായിരുന്നുവെന്നും മൂന്നാം ദിവസം ബോധം ഉണ്ടായിരുന്നുവെന്നും അന്ന് അവര്‍ മുന്തിരി കഴിക്കുന്നത് കണ്ടുവെന്നും ദീപക്ക് പറഞ്ഞു. താനാകും അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയെന്ന് പറഞ്ഞ് ടിടിവി ദിനകരന്‍ ഇടപ്പാടി കെ. പഴനി സ്വാമിയുടെ ഷര്‍ട്ടില്‍ പിടിച്ചിരുന്നുവെന്നും ജയലളിതയുടെ സഹോദര പുത്രന്‍ വെളിപ്പെടുത്തി. സെന്‍കോട്ടായന്‍ ആണ് ആദ്യം മുഖ്യമന്ത്രിയാകുവാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ദിനകരന്‍ തീരുമാനം മാറ്റുകയായിരുന്നു.
അതേസമയം, ജയലളിതയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ഇസഡ് ക്യാറ്റഗറി സുരക്ഷ ലഭിച്ചിരുന്നില്ലെന്നും ദീപക് പറയുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ 60 ദിവസവും താന്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥരേയും ആശുപത്രിയില്‍ കണ്ടില്ലെന്നും, ആശുപത്രിയിലെ ക്ലോസ് സര്‍ക്യൂട്ട് ക്യാമറയില്‍ ഇതിനുള്ള തെളിവുണ്ടാകുമെന്നും ദീപക്ക് പറഞ്ഞു. ഇതിന് പുറമെ ഒരു മന്ത്രി പോലും ആശുപത്രിയിലെത്തി ജയലളിതയെ കണ്ടില്ലെന്നും പറഞ്ഞു. നീണ്ട കാലം ഒപ്പമുണ്ടായിരുന്ന ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ശശികല ജയലളിതയുടെ കാര്യങ്ങള്‍ കൃത്യമായി നോക്കിയിരുന്നു. ശശികലയുടെ കുടുംബത്തിലെ അംഗമായിരുന്ന ഡോ. ശിവകുമാര്‍ ജയലളിതയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയിരുന്നുവെന്നും അവര്‍ക്ക് അദ്ദേഹത്തെ വളരെയധികം ഇഷ്ടമായിരുന്നുവെന്നും പറഞ്ഞു.