കുണ്ടറയില്‍ 12 വയസുകാരനെ ബന്ധുവായ അയല്ക്കാരന് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. അശ്ലീല ചിത്രങ്ങള്‍ കാണിച്ചായിരുന്നു പീഡനം. നിരന്തരമായുള്ള പീഡനം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയെന്നും ആറുവയസുള്ള സഹോദരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ചതായും കുട്ടിയുടെ മാതാവ് പറയുന്നു. മാത്രമല്ല പരാതി നല്‍കിയിട്ടും പോലീസ് പ്രതിയെ അറസ്റ്റുചെയ്യുന്നില്ലെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു.
കുട്ടിയെ പീഡനത്തിനിരയാക്കിയത് ബന്ധുവായ യുവാവാണ്. ഇയാള്‍ വിവാഹിതനാണെന്നാണ് വിവരം. പീഡന വിവരം പുറത്തുപറഞ്ഞാല്‍ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തി. ഇയാളുടെ ലാപ്ടോപ്പില്‍ നിന്ന് തന്നെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചതായും കുട്ടി പറയുപറയുന്നു.
അയല്‍വീട്ടില്‍ ടീവി കാണാന്‍ പോയപ്പോഴാണ് കുട്ടിയ പീഡനത്തിനിരയാക്കിയതെന്നും ഇത് പിന്നീട് ഒരുവര്‍ഷത്തോളം തുടര്‍ന്നതായും കുട്ടിയുടെ മാതാവ് പറയുന്നു. പരാതി നല്‍കിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും പീഡനം തുടര്‍ന്നത് കുട്ടിയില്‍ പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതായും മാതാവ് പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരാണ് ഇപ്പോള്‍ കുട്ടിയെചികിത്സിക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്യുന്നത്.