സ്വന്തം ലേഖകന്‍
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിനെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി. െ്രെകംബ്രാഞ്ച് അന്വേഷണസംഘത്തിനു നല്കിയ മൊഴിയിലാണ് ഷാജി ഇത്തരത്തിലൊരു സംശയമുന്നയിച്ചത്. മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നു. ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വര്‍ഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയിരിക്കാം. അതിനുശേഷം കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു ഷാജിക്ക്. ചിലപ്പോള്‍ ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാം. ഹൈക്കോടതി ജംഗ്ഷനില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നും ഷാജി െ്രെകംബ്രാഞ്ചിനെ അറിയിച്ചു.
മിഷേലിന്റെ പിതാവ് ഇത്തരത്തിലൊരു സംശയമുന്നയിച്ച സാഹചര്യത്തില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യും. സിഐഎസ്എഫ് സുരക്ഷയൊരുക്കുന്ന വാര്‍ഫില്‍ ഇത്തരമൊരു കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിക്കാനുള്ള സാധ്യത വിരളമാണെങ്കിലും ദുരൂഹത നീക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മല്പിടിത്തം നടന്നതിന്റെയോ, പരുക്കേറ്റതിന്റെയോ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നതും മിഷേലിനെ തട്ടിക്കൊണ്ടുപോയി എന്ന വാദത്തെ തള്ളിക്കളയുന്നതാണ്.
ഗോശ്രീ പാലത്തില്‍ മിഷേലിനെ കണ്ടെന്നും അല്പ സമയത്തിനു ശേഷം കാണാതായെന്നുമുള്ള സാക്ഷി മൊഴി സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതാണെങ്കിലും പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മിഷേലിന്റെ വസ്ത്രധാരണം സംബന്ധിച്ച സാക്ഷിയുടെ വിവരണങ്ങളിലെ പൊരുത്തക്കേടാണു കാരണം. മിഷേലിനെ ശല്യം ചെയ്തിരുന്ന തലശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുമ്പ് മിഷേലിനെ തിരക്കി എറണാകുളം ടൗണ്‍ഹാളില്‍ എത്തിയിരുന്നുവെന്നു സുഹൃത്തുക്കളില്‍നിന്നു വിവരം ലഭിച്ചിട്ടുണ്ട്.
കലൂര്‍ പള്ളിയിലെ സിസിടിവിയിലെ ദൃശ്യത്തിലുള്ളതു മിഷേല്‍ തന്നെയാണെങ്കിലും ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സിസിടിവി ദൃശ്യങ്ങ്ളിലുള്ളത് മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നു ഷാജി പറഞ്ഞു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിംഗ് വാഹനത്തിന്റെ ക്യാമറയില്‍നിന്ന് ലഭിച്ചതാണ് ഈ ദൃശ്യം. മിഷേല്‍ വല്ലാര്‍പാടം പള്ളിയില്‍ പോകാനുള്ള സാധ്യത മുന്‍നിര്‍ത്തി അവിടുത്തെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും തെളിവൊന്നും െ്രെകംബ്രാഞ്ചിനു ലഭിച്ചില്ല.