പോപ്പുലര്‍ ഫ്രണ്ട പരിപാടിയില്‍ പങ്കെടുത്ത് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. കോഴിക്കോട് നടന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് വനിത വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. നാഷനല്‍ വിമന്‍സ് ഫ്രണ്ടും (എന്‍ഡബ്ല്യൂഎഫ്) ഇസ്ലാമിക് ചെയറും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്ര്ണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതിനിടെയാണ് മുന്‍ ഉപരാഷ്ട്രപതി പരിപാടിയില്‍ പങ്കെടുത്തത്. വൈക്കം സ്വദേശി അഖിലയുടെ എന്‍ഐഎ നിരീക്ഷണത്തിലുള്ള സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, വിമന്‍സ്ഫ്രണ്ട് നേതാക്കളായ ഇ.അബൂബക്കറും, എ.എസ് സൈനബയും തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നേരത്തെ വാഴ്സിറ്റി സെമിനാര്‍ കോംപ്ലക്സില്‍ നടത്താനിരുന്ന പരിപാടി ഇവിടേക്ക് മാറ്റുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന പരാതി രഹസ്യന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. പല പ്രവര്‍ത്തനങ്ങളും ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ഹമീദ് അന്‍സാരിയുടെ സാന്നിധ്യം. കോണ്‍ഗ്രസ് നേതൃത്വവും മുന്‍ ഉപരാഷ്ട്രപതിയുടെ നടപടിയില്‍ ഞെട്ടിയിരിക്കുകയാണ്.