എന്റെ വിവാഹം കഴിഞ്ഞെന്ന വാർത്ത ഞാനും കണ്ടിരുന്നു. അതിൽ വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കും ഉള്ളു. ആരെയാണ് ഞാൻ വിവാഹം കഴിച്ചതെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് അൻസിബ ഹസൻ
സുഹൃത്തുക്കളൊക്കെ വിവാഹം കഴിഞ്ഞോ എന്ന് വിളിച്ച് ചോദിച്ചു. വീട്ടുകാർ ആലോചിക്കുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഉടനെയില്ല.
ഞാൻ ഇതുവരെ പിടി കൊടുത്തിട്ടില്ല. വളരെ റൊമാന്റിക് ആയിട്ടുള്ള ഒരാളാണ് ഞാൻ. യാത്രകളോട് എനിക്കേറെ ഇഷ്ടമാണ്. ഇതുപോലെയൊക്കെ ഉള്ള ഒരാൾ ഭർത്താവായി വന്നാൽ നല്ലത്.