ദൃശ്യത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അൻസിബ ഹസൻ. മോഹൻലാലിന്റേയും മീനയുടെയും മൂത്ത മകളുടെ വേഷമാണ് അൻസിബയ്ക്ക്. രണ്ടാം ഭാഗത്തിലും അൻസിബ തന്നെയാണ് ആ വേഷം ചെയ്തത്.
ദൃശ്യം 2ൽ വരുണിന്റെ കൊലപാതകവും അതിനു ശേഷം ഉണ്ടാവുന്ന പോലീസ് അന്വേഷണവും തകർത്ത മനസുമായി ജീവിക്കുന്ന യുവതിയെയാണ് അൻസിബ രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ചത്.
ഇപ്പോൾ അൻസിബ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അസ്ഥിപഞ്ജരത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
അനുയോജ്യമായ അടിക്കുറിപ്പിനായി കാത്തിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
വരുണിന്റെ ബോഡി കിട്ടി, ഒടുവിൽ കുറ്റം സമ്മതിച്ചു അല്ലെ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
സിദ്ദീഖിന് ജോർജുകുട്ടി കൊടുത്തു പുഴയിലൊഴുക്കി കളഞ്ഞത് വരുണിന്റെ അസ്ഥി അല്ലേ എന്നാണ് ഒരാളുടെ സംശയം.
അഭിനയ ജീവിതം വേണ്ടെന്നു വച്ച് നിന്നപ്പോഴാണ് ഒരു മടങ്ങിവരവിനുള്ള അവസരം ദൃശ്യം 2 കൊണ്ടുണ്ടായതെന്ന് അൻസിബ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.