സിബിഐ 5 എനിക്ക് വലിയ സന്തോഷം നൽകിയ സിനിമയായിരുന്നു. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നു, സ്ക്രീൻ സ്പേസ് പങ്കിടാൻ പറ്റുന്നുവെന്നതെല്ലാം വലിയ സന്തോഷമാണ്.
ലാൽ സാറിനൊപ്പം ദൃശ്യം ചെയ്തതും ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ്. രണ്ടുരേപും അഭിനയിക്കുകയല്ല ആക്ഷൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന അഭിനേതാക്കളാണ്.
മാത്രമല്ല നെടുനീളൻ ഡയലോഗ് നമ്മൾ മണിക്കൂറുകളോളം എടുത്ത് പഠിച്ചിട്ടും ആക്ഷൻ പറഞ്ഞ് കഴിയുമ്പോൾ തെറ്റിക്കും.
എന്നാൽ ലാൽ സാറും മമ്മൂക്കയും നിമിഷ നേരം കൊണ്ട് മനഃപാഠമാക്കും. അവർ രണ്ടുപേരും സെറ്റിൽ നല്ല ഫണ്ണുമാണ്.
സിബിഐ ഷൂട്ടിംഗ് സമയത്ത് ഒരിക്കൽ മമ്മൂക്ക് മട്ടൻ ബിരിയാണി കൊണ്ടുവന്നിരുന്നു. അന്നാണ് ഞാൻ ആദ്യമായി മട്ടൻ ബിരിയാണി കഴിച്ചത്. -അൻസിബ