തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഉത്തരപേപ്പർ യൂണിവേഴ്സിറ്റി കോളജിൽ അക്രമം നടത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു കണ്ടെത്തിയ സംഭവം സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ സംഭവിച്ചതെന്നും സിൻഡിക്കേറ്റ് യോഗം വിലയിരുത്തി.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ ഉത്തരക്കടലാസ് വ്യാജമല്ലെന്നും തെളിഞ്ഞു. സര്‍വകലാശാല കോളജിന് നല്കിയ ക്രമനമ്പറില്പ്പെട്ടവയാണ് ഇതെന്നും പരീക്ഷ കണ്ട്രോളര് റിപ്പോര്‍ട്ട് നല്കി. കഴിഞ്ഞ രണ്ടു വർഷത്തെ ഉത്തരപേപ്പറുകൾ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.