പരീക്ഷ പേപ്പറിൽ പശുവിനെക്കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിദ്യാർഥി എഴുതിയ മറുപടി കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. കാരണം തുടക്കം പശുവിനെ കുറിച്ചാണ് എഴുതിയെങ്കിലും പല മേഖലകളിൽ കൂടി സഞ്ചരിച്ച് അമേരിക്കയെ കുറിച്ചെഴുതിയാണ് ആദിത്യൻ എന്നുപേരുള്ള ഈ കൊച്ചു മിടുക്കൻ തന്റെ ഉത്തരം അവസാനിപ്പിച്ചത്.
പശുവിനെ കെട്ടുന്നത് തെങ്ങിലാണെന്ന് എഴുതി തുടങ്ങുന്ന ആദിത്യൻ, പിണറായി വിജയനെക്കുറിച്ചും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും തെരഞ്ഞെടുക്കുന്ന കാര്യവും നന്നായി എഴുതി. പിന്നീട് ജവഹർലാൽ നെഹ്റുവിനെയും ഗാന്ധിജിയെ കുറിച്ചും ദക്ഷിണാഫിക്കയെക്കുറിച്ചും എഴുതി ആദിത്യൻ അമേരിക്കയെ കുറിച്ച് എഴുതിയാണ് ഉത്തരം അവസാനിപ്പിക്കുന്നത്.
ഉത്തരം കണ്ട് അന്തംവിട്ടുപോയ അധ്യാകൻ “സർവവിജ്ഞാനി’ എന്ന വിശേഷണമാണ് ആദിത്യന് നൽകിയിരിക്കുന്നത്.