പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകർക്ക് പലപ്പോഴും ചിരിക്കാനുള്ള വക ഉത്തരക്കടലാസിനുള്ളിലുണ്ടാകും. അത്തരത്തിലൊരു ഉത്തര കടലാസ് ആണ് ഇപ്പോൾ വൈറലാകുന്നത്.
തൈക്കാട് ഗവൺമെന്റ് ആൻഡ് നഴ്സറി സ്കൂളിലെ അധ്യാപിക സുനിതാ ജി. എസ് തന്റെ ക്ലാസിലെ കുട്ടികളോട് താൻ തരുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടു. ടീച്ചർ പറഞ്ഞപ്രകാരം കുഞ്ഞുങ്ങൾ ഉത്തരവും എഴുതി.
പ്രസവിക്കുന്നതും മുട്ട ഇടുന്നതുമായ ജീവികളുടെ പേര് എഴുതാനാണ് ടീച്ചർ ആവശ്യപ്പെട്ടത്. ഉത്തരം കേട്ട് ടീച്ചർ ഞെട്ടിപ്പോയി. കാര്യം മറ്റൊന്നുമല്ല. പ്രസവിക്കുന്ന ജീവികളുടെ പേരിന്റെ കൂട്ടത്തിൽ കുഞ്ഞുങ്ങൾ ടീച്ചറുടെ പേരും എഴുതി. ഉത്തരം വായിച്ച ടീച്ചർ എന്തായാലും ഞെട്ടിപ്പോയി.
കുഞ്ഞുങ്ങളുടെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ടീച്ചറുടെ പോസ്റ്റ് വൈറലായി. കുട്ടികൾക്ക് നിരീക്ഷണ പാടവം കൂടുതലാണെന്നാണ് പോസ്റ്റ് വായിച്ച മിക്കവരും കമന്റ് ചെയ്തത്.