തുറവൂർ: അന്ധകാരനഴി വടക്കേ പാലത്തിനു ശാപമോക്ഷം. വർഷങ്ങളായി നിർത്തിവച്ചിരുന്ന പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണപ്രവർത്തനം കഴിഞ്ഞദിവസം വീണ്ടും പുനരാരംഭിച്ചു.
പാലത്തിന്റെ പണി പൂർത്തീകരിച്ചുവെങ്കിലും അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിക്കാത്തതിനെ തുടർന്നാണ് പാലത്തിന്റെ നിർമാണ പ്രവർത്തനം സ്തംഭനാവസ്ഥയിൽ ആയത്.
പുതിയ പാലത്തിന്റെ പടിഞ്ഞാറുവശത്തുള്ള അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഫോർട്ടുകൊച്ചി-ആലപ്പുഴ തീരദേശ പാതയുടെ മുഖ്യപാലമാണ് അന്ധകാരനഴി പാലം.
സമരങ്ങളുടെയും മറ്റും ഫലമായിട്ടാണ് നിർമാണപ്രവർത്തനം നിലച്ചിരുന്ന അന്ധകാരനഴി വടക്കേ പാലത്തിന്റെഅപ്രോച്ച് റോഡിന്റെ നിർമാണം പുനരാരംഭിച്ചത്.
വടക്കേ സ്പിൽവേ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ട് വർഷങ്ങളായി എങ്കിലും മറ്റൊരു മാർഗം ഇല്ലാത്തതിനാൽ ഈ പാലമാണ് ഇപ്പോഴും ഗതാഗതത്തിന് ഉപയോഗിക്കുന്നത്.