നമ്മുടെ നാട്ടിൽ ഏതെല്ലാം തരത്തിലുള്ള ഉറുന്പുകളുണ്ട്. കടിക്കുന്നതും കടിക്കാത്തതും കടിച്ചാൽ വേദന എടുക്കുന്നതും വേദന എടുക്കാത്തതുമൊക്കെയായി.
എന്നാൽ ഉറുന്പ് കടിച്ച് ആരെങ്കിലും മരിച്ചതായി നമ്മൾ കേട്ടിട്ടുണ്ടോ? സാധ്യത കുറവാണ്.
ഭൂമിയിലെ ഏറ്റവും വിഷമുള്ള പ്രാണി
എന്നാൽ ഉറുന്പു കടിയേറ്റാലും മരിച്ചുപോകും. അത് നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ ഉറുന്പുകളല്ല.
അരിസോണ, കാലിഫോർണിയ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ, ടെക്സസ്, യൂട്ട എന്നിവിടങ്ങളിലൊക്കെയാണ് മരണം സമ്മാനിക്കുന്ന ഉറുന്പുകളുള്ളത്.
ഭൂമിയിലെ ഏറ്റവും വിഷമുള്ള പ്രാണിയായി കരുതപ്പെടുന്ന ഈ ഉറുന്പുകളെ അറിയപ്പെടുന്നത് പോഗോനോമിർമെക്സ് മാരികോപ അഥവാ ഹാർവെസ്റ്റ് ഏജന്റ് എന്നാണ്.
ഇവ കടിച്ചാൽ ഒരു നടയ്ക്ക് കാര്യങ്ങൾ തീരില്ല!
സാധാരണ നമ്മുടെ നാട്ടിലെ കട്ടുറുന്പുകൾ കടിച്ചാൽ കട്ടുകഴപ്പ് വേദന അനുഭവപ്പെടാറുണ്ട്. പക്ഷേ മാരികോപ ഉറുന്പുകൾ കടിച്ചാൽ തേനീച്ച വിഷത്തേക്കാൾ 20 മടങ്ങ് വിഷമാണത്രേ നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നത്.
ഡയമണ്ട് ബാക്ക് റാറ്റിൽ സ്നേക്ക് എന്നറിയപ്പെടുന്ന പാന്പിനേക്കാൾ 35 മടങ്ങ് വിഷം മാരികോപ ഉറുന്പുകളുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞാൽ ആരും അത്ര പെട്ടെന്നൊന്നും വിശ്വസിക്കില്ല.
പക്ഷേ ഇവനെക്കുറിച്ച് അറിയാവുന്നവർക്ക് അതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്.
(തുടരും)