കണ്ണൂർ: ജില്ലയിൽ തളിപ്പറന്പ് കൂവേരിയിൽ മൂന്ന് പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് സ്ഥിരീകരണം. കൂവേരിയിലെ മൂന്ന് പശുക്കൾ കഴിഞ്ഞദിവസം ചത്തിരുന്നു. മൃഗസംരക്ഷണ വകുപ്പ് റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്നു സൂചനകൾ ലഭിച്ചിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ലാബിൽ പരിശോധന നടത്തുകയും ആന്ത്രാക്സ് സ്ഥിരീകരിക്കുകയുമായിരുന്നു.
കണ്ണൂരിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു; തളിപ്പറമ്പ് കൂവേരിയിൽ പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് പരിശോധന ഫലം
