പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധിക്കുന്നവര്‍ വീണ്ടും തെരുവിലേക്കിറങ്ങുന്നു.
രണ്ടുമാസത്തിലേറെയായി പകര്‍ച്ചവ്യാധി മൂലം പ്രകടനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായ പ്രതിഷേധക്കാര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്.
സിഎഎ-എന്‍ആര്‍സിക്കെതിരെ പ്രതിഷേധിച്ചും, ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആളുകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ബുധനാഴ്ച ബാംഗ്ലൂരില്‍ മൗര്യ സര്‍ക്കിളില്‍ ഗാന്ധി പ്രതിമയ്ക്കടുത്ത് നൂറോളം പേര്‍ ഒത്തുകൂടും എന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തില്‍ പങ്കാളികളായ ജാമിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരന്‍ ഹൈദര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ ജെഎന്‍യു വിദ്യാര്‍ത്ഥികളായ നതാഷ നര്‍വാള്‍, ദേവംഗാന കലിത എന്നിവരോടൊപ്പം പ്രവര്‍ത്തകരായ ഇസ്രത്ത് ജഹാന്‍, ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ, ഷാര്‍ജീല്‍ ഇമാം, ഷിഫാ ഉര്‍- റഹ്മാന്‍ എന്നിവരെ മോചിപ്പിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിഷേധം ആരംഭിച്ചതു മുതല്‍ അറസ്റ്റിലായ ചിലര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഡല്‍ഹിയില്‍ കോവിഡ് അതിരൂക്ഷമായസാഹചര്യത്തില്‍ തെരുവില്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചത് ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.