
ബ്രിട്ടന്റെ ജൊഹാന കോണ്ടയും മൂന്നാം റൗണ്ടിൽ കടന്നു. ക്രൊയേഷ്യയുടെ ഡോന വെക്കിക്നെ പരാജയപ്പെടുത്തിയാണ് ജൊഹാന മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. മൂന്നു മണിക്കൂറും 10 മിനിറ്റും നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജൊഹാന എതിരാളിയെ മറികടന്നത്. സ്കോർ: 7-6 (7-4), 4-6, 10-8.