ആരോഗ്യസ്ഥിതി പ്രണയത്തിന് തടസം, ഒരു ദിവസം കഴിക്കുന്നത് 111 ഗുളികകള്‍; 45 ല്‍ നിന്നും 18ലേക്ക് എത്താന്‍ എന്തൊക്കെ ചെയ്യണം..

പ്രായം അല്പം കുറച്ച് കാണിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ശസ്ത്രിയകളായും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിങ്ങനെ പലവഴികളുണ്ട് പ്രായം കുറയ്ക്കാന്‍. 

എന്നാല്‍ കോടീശ്വരനായ ബ്രയാന്‍ ജോണ്‍സണ്‍ എന്ന 45കാരന്‍ തനിക്ക്  പ്രണയിക്കാനായി  18ലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലാണ്.

പ്രത്യേകം ചിട്ടപ്പെടുത്തിയ ദിനചരികളാണ് ഇയാളുടെത്. രാത്രി കൃത്യം 8.30 ബ്രയാൻ ഉറങ്ങാന്‍ കിടക്കും. രാവിലെ ആറ് മണിക്കും പതിനൊന്ന് മണിക്കുമിടയിലായി 2,250 കലോറി അടങ്ങിയ ഭക്ഷണമാണ് ഇയാൾ കഴിക്കുന്നത്.

ഒരു ദിവസത്തില്‍ നാലോ അല്ലെങ്കില്‍ അഞ്ചോ മണിക്കൂര്‍ ഏകാഗ്ര ചിന്തയിലുമായിരിക്കും. ബ്രയാൻ മദ്യപിക്കാറില്ല. ലക്ഷ്യത്തിലേക്കെത്താന്‍ ഒരു ദിവസം 111 ഗുളികകളാണ് കഴിക്കുന്നത്.

30 മിനിറ്റ് വ്യായാമത്തോടെയാണ് ബ്രയാൻ തന്‍റെ ഒരു ദിവസം ആരംഭിക്കുന്നത്.

 

Related posts

Leave a Comment