പനി വന്നാൽ പെട്ടന്ന് മാറാൻ ആശ്രയിക്കുന്നത് ആന്റിബയോട്ടിക്കിനെയാണ്. തുടർന്ന് ആന്റിബയോട്ടിക് കഴിക്കുകയും പനി മാറുകയും ചെയ്യും. എന്നാൽ പനി മാറുന്നതിന് പുറമേ ആന്റിബയോട്ടിക് മറ്റൊരു രീതിയിൽ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങും.
ഓരോ അവയവത്തിന്റെയും പ്രവർത്തനത്തെപോലും ആന്റിബയോട്ടിക് പ്രതികൂലമായി ബാധിക്കുന്നു. പിന്നീട് ഏത് അസുഖത്തിനും ആന്റിബയോട്ടിക് കഴിച്ചാലും അസുഖത്തെ പ്രതിരോധിക്കാൻ കഴിയാത്തവിധം തളർന്നുപോകുന്നു. നിസാരമായി കഴിക്കുന്ന ഈ ആന്റിബയോട്ടിക്കുകൾക്ക് ശരീരത്തെ ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയുമെന്നതാണ് വാസ്തവം.
ഈ വിധം ആളുകൾ എന്തിനും ഏതിനും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് തുടർന്നാൽ 2050 ഓടെ പ്രതിർഷം കോടിക്കണക്കിന് ആൾക്കാർ മരിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ. എന്നാൽ ആരും ഇത് ചെയ്യാറില്ലന്നതാണ് സത്യം. എന്നാൽ ചില ഡോക്ടർമാകർ രോഗിക്ക് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ ആന്റിബയോട്ടിക് നൽകുന്ന രീതിയുമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കുമെന്ന് ഓരോരുത്തരും സ്വയം വിചാരിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.