ലണ്ടൻ: എയ്ഗോൺ ചാമ്പ്യൻഷിപ്പിൽനിന്നും നിലവിലെ ചാമ്പ്യൻ ആൻഡി മുറെ ആദ്യ റൗണ്ടിൽ പുറത്തായി. ലോക 90 ാം നമ്പർ താരം ജോർദാൻ തോംപ്സൺ മുറയെ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മുറെയുടെ തോൽവി.
ആദ്യ സെറ്റ് കനത്തപോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലാണ് മുറെ വിട്ടുനൽകിയത്. എന്നാൽ രണ്ടാം സെറ്റ് അനായാസം ജോർദാൻ മുറെയിൽനിന്നും 6-2 ന് പിടിച്ചെടുത്തു. സ്കോർ: 7-6 (7-4), 6-2.
ക്വീൻസ് ക്ലബിൽ ഇതാദ്യമായാണ് മുറെ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. രണ്ടാം സീഡ് സ്റ്റാൻ വാവ്റിങ്കയും മൂന്നാം സീഡ് മിലോസ് റോണിക്കും ഒന്നാം റൗണ്ടിൽ പുറത്തായിരുന്നു.