പത്തനംതിട്ട: എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുത്തതായി ആന്റോ ആന്റണി എംപി. ജില്ലാ കോണ്‍ഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാര വികേന്ദീകരണത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ വകമാറ്റുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുകയും ഗ്രാമ, നഗര പ്രദേശങ്ങളുടെ വികനത്തെ അട്ടിമറിക്കുകയും ചെയ്തതായി എം.പി കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനളെ നോക്കുകുത്തിയാക്കി കിഫ്ബിയെ അതിനു മുകളില്‍ പ്രതിഷ്ഠിച്ച് അഴിമതിയ്ക്ക് കളമൊരുക്കിയെന്ന് ആന്റോ ആന്റണി പറഞ്ഞു.ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി സമിതി അംഗം പ്രഫ.പി.ജെ.കുര്യന് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി മുന്‍ പ്രസിഡന്റ് പി.മോഹന്‍രാജ്, കെപിസിസി സെക്രട്ടറിമാരായ പ്രഫ.സതീഷ് കൊച്ചു പറമ്പില്‍, എന്‍.ഷൈലാജ്, റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ എ.സുരേഷ്കുമാര്‍, വെട്ടുര്‍ ജ്യോതിപ്രസാദ്, റോബിന് പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, സജി കൊട്ടക്കാട്, കെ.ജാസിം കുട്ടി, തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.
17ന് ജില്ലയില്‍ പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് യുഡിഎഫ് നേതൃത്വത്തില്‍ ജില്ലയിലെ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നല്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നതിന് ജനപ്രതിനിധി സംഗമം തീരുമാനിച്ചു.
പോസിറ്റിവിറ്റി നിരക്ക് 10.98 ശതമാനം
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10.98 ശതമാനമാണ് ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ചവരില്‍ 542 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 32 പേരുണ്ട്. ജില്ലയിലെ 57 തദ്ദേശസ്ഥാപനങ്ങളിലും പുതിയ രോഗബാധിതരുണ്ട്.
ജില്ലയില്‍ ഇതേവരെ 47992 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 42731 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ 443 പേര് രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 41671 ആയി. നിലവില്‍ 6036 പേര് രോഗികളായിട്ടുണ്ട്.
കോവിഡ് ബാധിതരായ 4273 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 5245 പേര് ഐസൊലേഷനിലാണ്.17620 പേരാണ് നിരീക്ഷണത്തിലുള്ളത്. 863സ സ്രവ സാമ്പിളുകളാണ് ഇന്നലെ ശേഖരിച്ചത്. 2133 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.