പത്തനംതിട്ട : സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ സാംസ്കാരിക, സാഹിത്യകാരന്മാരുടെ മൗനം നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ആന്റോ ആന്റണി എംപി.
കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടത്തിയ സംവാദ സന്ധ്യ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.മോഹൻ രാജ് മുഖ്യ പ്രഭാഷണം നടത്തി. ഡിസസി ഭാരവാഹികളായ കെ. ജാസിംകുട്ടി, ജി.രഘുനാഥ്, നഗരസഭാധ്യക്ഷ ഗീതാ സുരേഷ്, സാഹിത്യകാരായ പഴകുളം സുഭാഷ്, പി.ആർ. ലളിതമ്മ, പ്രീത് ജി. ജോർജ്, സുരേഷ് പനങ്ങാട്, ഷാജി പി. ഏബ്രഹാം, കിരണ്‍ കുരന്പാല, മഹിളാമണിയമ്മ, നിബു മാത്യു. അജിത് മണ്ണിൽ, നാസർ തോണ്ടമണ്ണിൽ, ഗായത്രി രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
ആന്റോ ആന്റണി എംപി രചിച്ച ’ഫാസിസത്തിന്റെ വിഷപുക’ എന്ന പുസ്തകവും പഴകുളം സുഭാഷ് രചിച്ച ’കവി ഉദ്ദേശിക്കുന്നത്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വേദിയിൽ നടന്നു.