പത്തനംതിട്ട: തോമസ് ഐസകിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആന്റോ ആന്റണി എംപി. വളരേക്കാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ യാതൊരു കാര്യവും തോമസ് ഐസക് ചെയ്തില്ലന്ന് ആന്റോ ആന്റണി പറഞ്ഞു.
ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് തോമസ് ഐസക്കിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം, മൂന്നുതവണ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും എടുത്തു പറയത്തക്ക ഒരു വികസന പ്രവര്‍ത്തനവും ആന്റോ ആന്റണി എംപിക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചു.
എന്നാൽ, തന്റെ വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്കറിയാം. ഇക്കുറിയും പത്തനംതിട്ടയില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ടെന്നാണ് ആന്റോ ആന്റണിയുടെ മറുപടി.