ന്യൂയോര്‍ക്ക്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും ഇസ്രയേലിലേക്ക്. ബ്ലിങ്കന്‍ വെള്ളിയാഴ്ച ഇസ്രയേലിലേക്ക് പോകുമെന്നും ഇസ്രയേലി ഗവണ്മെന്റ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവ് മാത്യു മില്ലര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇസ്രയേലില്‍ എത്തിയതിനു ശേഷമായിരിക്കും മേഖലയിലെ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം എന്നു തീരുമാനിക്കുകയെന്നും മില്ലര്‍ വ്യക്തമാക്കി.
ഹമാസ് ഭീകരര്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലിനുള്ള പിന്തുണ അറിയിക്കാനും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനുമായി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.
ആ സന്ദര്‍ശനത്തില്‍ ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിലും നയതന്ത്ര ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തിയിരുന്നു.
അന്ന് ഇസ്രയേലിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം ഇസ്രയേലി ഗവണ്മെന്റ് അധികൃതരെയും ഇരകളെയും സന്ദര്‍ശിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1,400 ആളുകളാണ് മരിച്ചത്, അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പെടെ 230ല്‍ ഏറെ ആളുകളെ അവര്‍ ബന്ദികളായി പിടിച്ചു കൊണ്ടു പോവുകയും ചെയ്തിരുന്നു. അതില്‍ ചിലരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്.