ന്യൂഡല്‍ഹി: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും ഡല്‍ഹിയിലെത്തുക. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ആഗോള തലത്തിലുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യും.
ഇസ്രയേല്‍-ഹമാസ് യുദ്ധവും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയമാകും. വിഷയത്തില്‍ ഇന്ത്യയുടെയും അമേരിക്കയും നിലപാടും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പൊതുതാത്പര്യങ്ങളെ യുദ്ധം ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ എന്നതും ചര്‍ച്ച ചെയ്യും.
അതേസമയം ജപ്പാന്, ജോര്‍ദ്ദാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും.