തിരുവനന്തപുരം: കോൺഗ്രസിന്റെ ശത്രു പാർട്ടിക്കാർ തന്നെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴത്തെ നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന് അറിയപ്പെടും. 1967ലേതിനേക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോൺഗ്രസ്. കോണ്‍ഗ്രസിലെ കലാപം പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾക്ക് ലക്ഷ്മണരേഖ വരയ്ക്കണം. ചാനലിൽവച്ച് പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ ചർച്ച ചെയ്യരുത്. പ്രധാന തീരുമാനങ്ങൾ പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽനിന്നും പാർട്ടി പാഠം പഠിക്കണം. ഇല്ലെങ്കിൽ കോൺഗ്രസിനെ തകർത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയും. പാർട്ടി തീരുമാനമെടുത്താൽ അതായിരിക്കണം പാർട്ടി നയമെന്നും ആന്റണി കൂട്ടിച്ചേർത്തു.