സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്ന് ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജു.
സമരം ചെയ്താലും ഇല്ലെങ്കിലും ബസ് ചാര്‍ജ് കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി പറയുന്നുണ്ടെങ്കിലും, പല ജില്ലകളിലും അധിക സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും ബസുകളും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്താത്ത ജില്ലകളില്‍ യാത്രക്കാര്‍ വലയുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങിയത്.
ഇന്ധനവില കുത്തനെ ഉയരുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.