അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് രണ്ടു വർഷം മുന്‍പ് തൊഴിലാളി ദിനത്തില്‍ പങ്കുവച്ച ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെ ചിത്രം വൈറലായിരുന്നു.
ഉച്ചയ്ക്ക് ചോറുണ്ണാന്‍ വന്ന അപ്പനെ കാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്ത്തിയതാണെന്നുള്ള കുറിപ്പോടെയായിരുന്നു ആന്റണി ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ ഈ വർഷം നീ ഫോട്ടോ എടുത്തോ എന്നു പറഞ്ഞ് അപ്പൻ എത്തിയെന്നാണ് ആന്റണി കുറിക്കുന്നത്. അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണെന്നും പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്…
ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്…
സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം …
അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്