റഷ്യയിലെ ജോർജിയയിൽ എത്തിയപ്പോൾ തന്നെ അവിടെ നിന്നും നാടുകടത്തിയെന്ന വെളിപ്പെടുത്തലുമായി നടൻ ആന്റണി വർഗീസ്. വിദേശയാത്രകളുടെ ഭാഗമായാണ് താൻ അവിടെ എത്തിയതെന്നും തന്റെ എല്ലാ ഡോക്കുമെന്റ്സും ക്ലിയറായിരുന്നുവെന്നും എന്നാൽ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ കൂട്ടാക്കാതെ തന്നെ നാടുകടത്തുകയായിരുന്നുവെന്നാണ് ആന്റണി വർഗീസ് വ്യക്തമാക്കിയത്.
താടിയും മുടിയും നീട്ടിയതാണ് ഇതിനെല്ലാം പ്രശ്നമായതെന്നും തന്നെ നാടുകടത്തിയെങ്കിലും ഈ പ്രക്രീയയെല്ലാം ഞാൻ വളരെയധികം ആസ്വദിച്ചുവെന്നും ഇത്തരമൊരു അനുഭവം നൽകിയ ദൈവത്തോടെ താൻ നന്ദി അറിയിക്കുന്നുവെന്നും ആന്റണി അറിയിച്ചു.
ഇത്തരമൊരു അനുഭവത്തിലൂടെയാണ് ഡീപോർട്ട് എന്ന പ്രക്രീയ എങ്ങനെയാകുമെന്ന് അനുഭവം തനിക്ക് ലഭിച്ചത്. എല്ലാവർക്കും ലഭിക്കുന്ന അനുഭവമല്ലല്ലോ ഇത്. എല്ലാവരും വിമാനത്തിൽ കയറിയതിനു ശേഷം മാത്രമേ എനിക്ക് കയറാൻ കഴിഞ്ഞുള്ളു. ഇത്തരമൊരു ബുദ്ധിമുട്ട് മാറ്റി നിർത്തിയാൽ ഇത് നല്ലയൊരു അനുഭവമാണെന്നും ആന്റണി വർഗീസ് പറഞ്ഞു.