ലൂസിഫറിന്റെ ക്ലൈമാക്സ് യുഎഇയിലെ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിലെ രംഗങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവതരിപ്പിക്കാന്‍ വേണ്ടി റഷ്യയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു.
ലൊക്കേഷനുകളെക്കു കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വി ഒരു തീരുമാനമെടുത്താല്‍ അത് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്തു കാര്യവും അവന് തീരുമാനിക്കുന്നതിന് മുമ്പാണെങ്കില്‍ പറഞ്ഞ് കറക്ട് ചെയ്യിപ്പിക്കാം. എല്ലാം തീരുമാനിച്ചുകഴിഞ്ഞ് മാറ്റാന്‍ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും പൃഥ്വി നേരിട്ടുപോയി കണ്ടാണ് തീരുമാനിക്കുന്നത്.
ചിത്രീകരിക്കേണ്ട രംഗത്തിലെ താരങ്ങളെക്കുറിച്ചും കളര്‍ പാറ്റേണിനെക്കുറിച്ചും അവന് നേരത്തേ മനസില്‍ നല്ല ധാരണയുണ്ടാകും. റഷ്യയിലെ ചിത്രീകരണത്തിനുള്ള പെര്മിഷന് വാങ്ങിക്കൊടുത്തതല്ലാതെ അവിടത്തെ ബാക്കി കാര്യങ്ങളെല്ലാം രാജുവാണ് നോക്കിയത്. ഞാന്‍ അവിടെ പോയിട്ടില്ല.
ലൊക്കേഷനിലെ തണുപ്പില്‍ ടെക്നീഷ്യന്മാരുടെ ജാക്കറ്റ് വരെ വാങ്ങിക്കൊടുത്തത് രാജുവാണ്. ആത്മാര്‍ഥമായാണ് അവന് സിനിമയെ സമീപിക്കുന്നത്. അപ്പോള്‍ സിനിമയുടെ നന്മയ്ക്കുവേണ്ടി അവന് ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കാതിരിക്കാന്‍ കഴിയില്ല. -ആന്റണി പെരുമ്പാവൂര്‍