സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കാ​മ​റ; സമയപരിധി ഇനി നീട്ടില്ല; മന്ത്രി ആന്‍റണി രാജു

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​നി​യും നീ​ട്ടി ന​ൽ​കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. പ​ത്ത് മാ​സ​ക്കാ​ല​ത്തോ​ളം സ​മ​യം നീ​ട്ടി ന​ൽ​കി.

സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ചാ​ർ​ജ് വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി.

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ട് വ​ന്ന നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കേ​ണ്ട​തു​ണ്ട്.

നി​ല​വി​ലു​ള്ള നി​യ​മം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ​ക്ക് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​മാ​യി​രു​ന്ന​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Related posts

Leave a Comment