തിരുവനന്തപുരം: എംഎൽഎ തോമസ് കെ.തോമസിനെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു. താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് തെറ്റാണ്. താൻ പറഞ്ഞാൽ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴ ആരോപണത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. മുന്നണിയിലുള്ള ആളായതിനാൽ തോമസ് കെ.തോമസിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.